അയോദ്ധ്യ കേസിൽ നാളെ വിധി

0

ദില്ലി: പ്രമാദമായ അയോധ്യാ കേസിൽ സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക. അല്‍പസമയം മുമ്പാണ് സുപ്രീം കോടതി രജിസ്ട്രാറില്‍ നിന്ന് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്.

40 ദിവസം നീണ്ട തുടർച്ചയായ വാദത്തിന് ശേഷമാണ് നാളെ വിധി പറയുന്നത്. ശനിയാഴ്ച അവധി ദിവസമായിട്ടും അയോധ്യ കേസിൽ വിധി പറയാൻ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

അയോധ്യ വിധി വരുന്ന പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. അയോധ്യയിലെ തർക്കഭൂമി പ്രദേശത്ത് കേന്ദ്രസേനകളും ദ്രുതകർമ സേനയും അടക്കം 12,000 സുരക്ഷാ സൈനികരെ നിയോഗിച്ചു. നാലു തലങ്ങളിലാണു സുരക്ഷാ ക്രമീകരണം.

നാലായിരം കേന്ദ്രസേനാംഗങ്ങൾ അടക്കം 12,000 പോലീസുകാരെ അയോധ്യയിൽ നിയോഗിച്ചിട്ടുണ്ട്. അയോധ്യയിൽ ഡിസംബർ അവസാനം വരെ നിരോധനാജ്ഞയും ഏർപ്പെടുത്തി. സംഘർഷങ്ങൾ ലഘൂകരിക്കാനും റിപ്പോർട്ട് ചെയ്യാനുമായി 1,600 ഗ്രാമങ്ങളിൽ 16,000 സന്നദ്ധപ്രവർത്തകരെയും പോലീസ് മൈബൈൽ ആപ്ലിക്കേഷനിലൂടെ ബന്ധപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here