Tuesday, April 23, 2024
spot_img

ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏണിപ്പടികള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ആനന്ദവല്ലി 1974-ല്‍ ദേവി കന്യകുമാരി എന്ന ചിത്രത്തില്‍ രാജശ്രീക്ക് ശബ്ദം നല്‍കിയാണ് ഡബ്ബിങ് മേഖലയിലേക്ക് കടക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ പൂര്‍ണിമ ജയറാമിന് ശബ്ദം നല്‍കിയതോടെ ശ്രദ്ധേയയായി.

രേവതി, സീമ, അംബിക, ശോഭന, ഉര്‍വ്വശി, പാര്‍വതി, ലിസ്സി, ഗീത, സുമലത, മേനക, മാധവി, ജയപ്രദ, കാര്‍ത്തിക, ഗൗതമി, സുഹാസിനി, സുകന്യ, ശാരദ, സരിത, സുചിത്ര, ഭാനുപ്രിയ, രഞ്ജിനി, നന്ദിത ബോസ്, വിനയ പ്രസാദ്, കനക, ഖുശ്ബു, ശാന്തികൃഷ്ണ, സില്‍ക്ക് സ്മിത തുടങ്ങി ഒട്ടേറെ അഭിനേത്രികള്‍ക്ക് ശബ്ദം നല്‍കി. 1992 ല്‍ ആധാരം എന്ന ചിത്രത്തില്‍ ഗീതയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്തു. 

മഴത്തുള്ളി കിലുക്കം എന്ന സിനിമയില്‍ ശാരദയ്ക്ക് വേണ്ടിയാണ് അവസാനമായി സിനിമയില്‍ ഡബ്ബ് ചെയ്തത്. ടെലിവിഷന്‍ സീരിയലുകള്‍ക്ക് വേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോവില്‍ അനൗണ്‍സറായും ജോലി ചെയ്തിട്ടുണ്ട്. 

Related Articles

Latest Articles