Friday, March 29, 2024
spot_img

നാളെ മുതൽ ആരും സിനിമ കാണണ്ട

കൊച്ചി: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമാ തീയറ്ററുകളും അടച്ചിടാന്‍ സിനിമാ സംഘടനകള്‍ തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. തീയറ്ററുകള്‍ മാര്‍ച്ച് മാസം അവസാനിക്കുന്നതുവരെ അടച്ചിടണമെന്ന് സര്‍ക്കാര്യ അഭ്യര്‍ഥന മാനിച്ചാണ് നടപടി.

അതേസമയം ഷൂട്ടിംഗ് നടക്കുന്ന 20 ഓളം ചിത്രങ്ങളുടെ കാര്യം സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കാനും സംഘടനകള്‍ തീരുമാനിച്ചു. നിലവില്‍ 20 ഓളം സിനിമകളുടെ ഷൂട്ടിംഗാണ് നടക്കുന്നത്.

Related Articles

Latest Articles