Thursday, March 28, 2024
spot_img

സിനിമ നി‍‍ര്‍മ്മാതാവ് ജെയ്സണ്‍ ഫ്ളാറ്റിൽ മരിച്ച നിലയിൽ;വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം

കൊച്ചി:ആ‍ര്‍.ജെ ക്രിയേഷൻസ് സിനിമ നി‍ര്‍മ്മാണ കമ്പനിയുടെ ഉടമയായ ജെയ്സണ്‍ എളംകുളത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ .44 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ് ജെയ്സണ്‍. കൊച്ചി പനമ്പള്ളി നഗറിലെ സ്വന്തം ഫ്ലാറ്റിലെ കിടപ്പ് മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം.

ശൃംഗാരവേലൻ (2013), ഓർമ്മയുണ്ടോ ഈ മുഖം (2014), ജമ്നാപ്യാരി (2015), ലവകുശ (2017) എന്നീ സിനിമകളുടെ നി‍ര്‍മ്മാതാവ് ആണ് ജെയ്സണ്‍ എളംകുളം. ബ്രിട്ടീഷ് മാ‍ര്‍ക്കറ്റ് എന്ന സിനിമയുടെ പ്രൊഡക്ഷൻ മാനേജറായിട്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജറായും പ്രവ‍ര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Latest Articles