Thursday, March 28, 2024
spot_img

ആദ്യം ശബരിമല ഇപ്പോൾ വടക്കുംനാഥ ക്ഷേത്രവും; പിണറായി സർക്കാരിന്റെ ഹിന്ദു വിരോധം തുടരുന്നു….

പുരോഗമനരുടെ ആഗ്രഹമാണ് അമ്പലം എന്നത് പൊതുവിടം ആക്കാൻ..
ജാതി മത ഭേതമന്യേ എല്ലാവർക്കും കേറിയിറങ്ങാനുള്ള പ്രാർത്ഥനാലയമാക്കാൻ..
ക്ഷേത്രങ്ങളിലെ വാസ്തു വിദ്യകളും മറ്റു പൗരാണിക അത്ഭുതങ്ങളും എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള മ്യൂസിയമാക്കാൻ..
എന്നാലേ ഹിന്ദുക്കൾക്ക് വളർച്ചയുണ്ടാവു എന്നതാണ് അതിന്റെ, അവരുടെ മൂലാധാരം.
അതെന്തോ ആവട്ടെ..


പരിഷ്ക്കാരി എന്ന് വിളി കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ആണല്ലോ നമ്മളോരുരുത്തരും.
പക്ഷെ ആ പരിഷ്‌ക്കാരത്തിന്റെ നിലവാരത്തിനനുസരിച്ചിരിക്കും അതിന്റെ ഫല പ്രാപ്തിയും എന്ന് മാത്രം.
അതിന്റെ തുടർച്ചായി വടക്കുംനാഥ ക്ഷേത്രഭൂമിയിൽ പൊതു ശൗചാലയം നിർമ്മിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പിണറായി സർക്കാർ ഇതിനെതിരെ വിവിധ ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നു കഴിഞ്ഞു, ഈ വിഷയത്തെ ക്കുറിച്ച് ഇന്ന് തത്വമയി ന്യൂസിനോട് പ്രതികരിക്കുകയാണ് ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധാകരൻ.

തൃശ്ശൂർ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ്. വടക്കുംനാഥ ക്ഷേത്രവും ക്ഷേത്ര മൈതാനവും തൃശ്ശൂരിന്റെ ജീവവായുവാണ്, പൈതൃക സ്വത്താണ്.
ആ പൈതൃക സ്വത്ത് കയ്യേറാനാണ് കുറക്കാലമായി തൽപ്പരകക്ഷികൾ ഇടത് വലത് പിന്തുണയോടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

വടക്കുംനാഥ ക്ഷേത്ര ഭൂമി അന്യാധീനപ്പെടുന്നത് നോക്കി നിൽക്കാനാവില്ല. ഇക്കാര്യത്തിൽ ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളെയും വികാരങ്ങളെയും ചവിട്ടിമെതിക്കുന്നതിനെതിരെ അതിശക്തമായ പ്രതിരോധം ഉയർന്നു വരിക തന്നെ ചെയ്യും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles