Thursday, April 18, 2024
spot_img

മത്സ്യബന്ധനത്തിനു പോയവര്‍ക്ക് ഭക്ഷ്യവിഷബാധ: ഒരാള്‍ മരിച്ചു, മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

കാസര്‍ഗോഡ്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി മരിച്ചു.കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാര്‍ലി (55) ആണ് മരിച്ചത്. മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സബേ, ആരോഗ്, ദീപക് എന്നിവരാണ് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റുന്ന കാര്യവും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ബോട്ടില്‍ ഉണ്ടായിരുന്ന മറ്റ് ഏഴുപേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം.

Related Articles

Latest Articles