Saturday, April 20, 2024
spot_img

അരലക്ഷം ബജറ്റില്‍ അഞ്ച് രാജ്യങ്ങള്‍; അടിപൊളിയാത്രക്കായി പാക്ക് ചെയ്യാം


നാടുചുറ്റാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ എപ്പോഴും നമ്മുടെ ഈ ഇട്ടാവട്ടത്ത് കിടന്നുകറങ്ങുന്നത് എന്തൊരു ബോറടിയാണ്. രാജ്യം വിട്ടുള്ള യാത്രകള്‍ക്കാണെങ്കില്‍ വന്‍ സാമ്പത്തിക ചിലവാണെന്ന ധാരണയാണ് പലര്‍ക്കും. എന്നാല്‍ അത് അങ്ങിനെയല്ല. കുറഞ്ഞ ബജറ്റിനും വിദേശയാത്രകള്‍ ഇന്ന് സാധ്യമാണ്. വെറും അമ്പതിനായിരം രൂപയില്‍ താഴെയാണ് പല രാജ്യങ്ങലിലേക്കുമുള്ള യാത്രാ ചെലവ്.ഇത് നിങ്ങളുടെ പക്കലുണ്ടെങ്കില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ കാത്തിരിപ്പുണ്ട്.

Entrance of Raohe Street Night Market in Taipei.

തായ്‌ലാന്റ്
ടൂറിസം ഒരുനാടിന്റെ നട്ടെല്ലാണെങ്കില്‍ അത് തായ്‌ലന്റിന്റേതാണ്. ഭക്ഷണസംസ്‌കാരവും ജീവിതരീതികളുമൊക്കെ ഏവര്‍ക്കും പ്രിയമാണ്.തായ്‌ലന്റില്‍ പട്ടായ അടക്കം നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. സെക്‌സ് ടൂറിസത്തിന്റെ പ്രധാന കേന്ദമാണ് പട്ടായയെങ്കിലും കാണാനും സന്ദര്‍ശിക്കാനും ആസ്വദിക്കാനുമായി കുറെയധികം പ്രത്യേകതകളുള്ള സ്ഥലമാണിത്. വനിതാ സഞ്ചാരികള്‍ക്ക് സുരക്ഷിതമാണ് പട്ടായ. അതിനാല്‍ തായ്‌ലന്റ് സന്ദര്‍ശിക്കുന്നവര്‍ പട്ടായ നിര്‍ബന്ധമായും സന്ദര്‍ശിക്കണം. 25000 രൂപ മുതല്‍ ഉള്ള ട്രാവല്‍ പാക്കേജുകള്‍ ടൂര്‍ കമ്പനികളില്‍ ലഭ്യമാണ്.

ദുബൈ
അറബ് രാജ്യങ്ങളില്‍ വിനോദയാത്രയ്ക്കായി ഏറ്റവും കൂടുല്‍ ആളുകള്‍ എത്തുന്ന രാജ്യമാണ് ദുബൈ. ദുബൈ യാത്രയ്ക്ക് ഒരാള്‍ക്ക് അമ്പതിനായിരം രൂപയില്‍ താഴെ മാത്രമെ ചെലവാകുകയുള്ളൂ. മണല്‍കാടുകളിലൂടെയുള്ള യാത്ര,ബീച്ച്,സിറ്റി ലൈഫ്,ഷോപ്പിങ് തുടങ്ങി നിരവധി കാര്യങ്ങള്‍ ദുബൈയില്‍ നിങ്ങളെ കാത്തിരിപ്പുണ്ട്

ഭൂട്ടാന്‍ ട്രിപ്പ്

തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡും ഇരുപതിനായിരം രൂപയും ഉണ്ടെങ്കില്‍ പോയി വരാവുന്ന സ്ഥലമാണ് ഭൂട്ടാന്‍. കുറച്ചൊക്കെ ആത്മീയതയും ചരിത്രം അറിയാനുള്ള ആകാംക്ഷകളുമൊക്കെയുള്ളവര്‍ക്ക് പറ്റിയ നല്ലൊരിടമാണ് ഈ കൊച്ചുരാജ്യം. ഇന്ത്യന്‍ റുപിയോട് മൂല്യത്തില്‍ സാമ്യമുള്ള കറന്‍സിയായതിനാല്‍ കൈയ്യില്‍ നിന്ന് അധികം ചെലവാകില്ല. ഭക്ഷണവും താമസവുമൊക്കെ ചെറിയ തുകയ്ക്ക് ലഭിക്കും. പ്രകൃതി മനോഹാരിതയുടെ കാര്യത്തിലും ഭൂട്ടാന്‍ മുമ്പിലാണ്. എല്ലാ ചെലവും ഉള്‍പ്പെടെ നാല്‍പതിനായിരം രൂപയക്ക് താഴെയേ വരികയുള്ളൂ.

ഇന്തോനേഷ്യ

ഇന്ത്യക്കാര്‍ക്ക് വീസ ആവശ്യമില്ലാത്ത രാജ്യങ്ങളിലൊന്നാണിത്. ഇന്തോനേഷ്യയില്‍ ബാലി യാണ് ഏറ്റവും പ്രശസ്തം. ചെറുദ്വീപുകളുടെയും മ്യൂസിയങ്ങളുടെയും ,അഗ്നിപര്‍വത തടാകവും ബ്രമോ മലനിരകളും ഏവരുടെയും മനസുകവരും. കുടുംബമൊന്നിച്ച് ചെലവ് ചുരുക്കി യാത്ര ചെയ്യാവുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്. ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ് ഇവിടുത്തെ നാണയത്തിന് . അതിനാല്‍ ചെലവ് മാക്‌സിമം കുറയും.

ശ്രീലങ്ക
ഹണിമൂണ്‍ ട്രിപ്പിനും,സാഹസിക സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമാണ് ശ്രീലങ്ക. ബീച്ച്,കാടുകള്‍,ട്രക്കിങ് ,കടല്‍കാഴ്ച്ചകള്‍ രുചിയേറിയ ഭക്ഷണങ്ങള്‍ തുടങ്ങി ഇവിടേക്ക് ആകര്‍ഷിക്കപ്പെടാന്‍ നിരവധി കാര്യങ്ങളുണ്ട്. ചെലവും വളരെ കുറവാണ്.

Related Articles

Latest Articles