Thursday, April 25, 2024
spot_img

സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ തുടർക്കഥയാകുന്നു;ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ; എട്ടുപേര്‍ ചികിത്സ തേടി

കൊല്ലം : സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ ഊർജ്ജിതമാക്കുമ്പോഴും ഭക്ഷ്യ വിഷ ബാധകൾ ആവർത്തിക്കുന്നു. കൊല്ലം ചാത്തന്നൂരിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്.

കുടുംബശ്രീ പരിപാടിയ്ക്ക് വാങ്ങിയ ഭഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എട്ടുപേര്‍ ചാത്തന്നൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികില്‍സതേടി. ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ് ഫുഡില്‍ നിന്നാണ് പരിപാടിയിൽ വിതരണം ചെയ്ത പൊറോട്ടയും കറിയും വാങ്ങിയത് .

Related Articles

Latest Articles