Saturday, April 20, 2024
spot_img

ചരിത്രം കുറിച്ച് ആനിയും സീമയും; സിആർപിഎഫിന് ആദ്യമായി രണ്ട് വനിതാ ഉദ്യോഗസ്ഥർക്ക് ഐജിമാരായി സ്ഥാനക്കയറ്റം

ദില്ലി: സിആർപിഎഫിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ 35 വർഷങ്ങൾക്ക് മുൻപ് ആദ്യ വനിതാ ബറ്റാലിയൻ നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് രണ്ട് വനിതാ ഉദ്യോഗസ്ഥർക്ക് ഐജിമാരായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഓഫെഴ്‌സ് ഐജിയായി ആനി എബ്രഹാമും ബിഹാർ
1986 ൽ സർവീസിൽ പ്രവേശിച്ചവരാണ് ഇരുവരും. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ, അതി ഉത്കൃഷ്ടി സേവ പദക്കം തുടങ്ങിയ ബഹുമതികൾ കരസ്ഥമാക്കിയ ധീരവനിതകളാണ് ആനിയും സീമയും.

15 ബറ്റാലിയൺ ഉൾപ്പെടുന്ന റാപ്പിഡ് ആക്ഷൻ സേനയെയാണ് പ്രതിഷേധങ്ങളിലും മറ്റ് സങ്കീർണമായ വിഷയങ്ങളിലും ക്രമസമാധാന പാലനത്തിനായി വിന്യസിക്കുന്നത്. ഒപ്പം വിഐപി സന്ദർശനങ്ങളിലും ആർഎഫ് സേനയെ വിന്യസിക്കുന്നുണ്ട്.

Related Articles

Latest Articles