പൂങ്കാവനത്തിലെ വനവാസികുടുംബങ്ങളും ഓണനിറവിൽ; ഓണസമ്മാനങ്ങൾ നൽകി ക്ഷേത്ര ആചാര സംരക്ഷണ സമിതി

Forest families in Poonkavanam also in full bloom; Temple Ritual Preservation Committee giving Onam gifts

0

ളാഹ: ശബരിമല പൂങ്കാവനത്തിൽ കുടിലുകൾ കെട്ടി കഴിയുന്ന വനവാസി കുടുംബങ്ങൾക്ക് ഓണപ്പുടവയും,ഭക്ഷണ സാധനങ്ങളും എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്ത് ക്ഷേത്ര ആചാര സംരക്ഷണ സമിതി പ്രവർത്തകർ.പാലക്കാട് നഗരസഭ കൗൺസിലർ സുഭാഷ് കൽപ്പാത്തിയുടെയും, സഹപ്രവർത്തകരുടെയും സഹായത്തിൽ ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പൂങ്കാവനത്തിലെ കുടിലുകളിലെത്തി സഹായങ്ങൾ വിതരണം ചെയ്തത്. നിലവിൽ 58 വീടുകളാണ് ളാഹ മഞ്ഞത്തോട്ടിലും പ്ലാപ്പള്ളിയിലുമായി ഇപ്പോൾ ഉള്ളത്. ആകെ അംഗങ്ങൾ 325 പേരും ഉണ്ട് അവിടെ . അവിടെയുള്ള എല്ലാവർക്കും പുതിയ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും,ഉപ്പേരി,ശർക്കരവരട്ടി തുടങ്ങിയ ഓണവിഭവങ്ങളും, റെസ്ക്ക്, ബിസ്കറ്റ് തുടങ്ങിയവ കുട്ടികൾക്ക് പ്രത്യേകമായും വിതരണം ചെയ്തു.

പന്തളം കൊട്ടാരം മുൻ രാജ പ്രതിനിധി അശോക വർമ്മ തമ്പുരാൻ മുതിർന്ന അംഗത്തിന് വസ്ത്രം നൽകി വിതരണ ഉത്ഘാടനം നിർവഹിച്ചു. കൂടാതെ രാജ് മോഹനൻ കോട്ടയം, ബിജു മക്കപ്പുഴ എന്നിവരും ഓണകിറ്റുകൾ എത്തിച്ചിരുന്നു.കൊറോണ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ രണ്ട് ലക്ഷം രൂപയ്ക്കുള്ള സാധന സാമഗ്രികളാണ് വിതരണം ചെയ്തത്. കോളനിയിൽ ഉള്ള എല്ലാ ആളുകൾക്കും ഓണക്കൊടിയും എത്തിച്ചു വിതരണം നടത്തിയതിൽ വളരെ അധികം സന്തോഷം ഉണ്ടെന്ന് രാജ പ്രതിനിധി അശോക വർമ്മ പറഞ്ഞു. എല്ലാവർക്കും ഈ വർഷത്തെ ഒന്നത്തിനുള്ള അനുഗ്രഹവും നൽകിയാണ് അദ്ദേഹം പൂങ്കാവനം വിട്ടത്.

ക്ഷേത്ര ആചാര സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല,അരുൺ വർമ്മ,സുഭാഷ് കൽപ്പാത്തി,ആചാര്യൻ മധു ദേവാനന്ദ,ഉത്തമൻ ളാഹ,അനിൽ കുമാർ എം ആർ,രാജ്‌മോഹൻ, ഊരിലേ തയ്യൽ ടീച്ചർ സൂസമ്മ, ബിജു മക്കപ്പുഴ ,ഊര് മുപ്പന്മാരായ നാരായണൻ അട്ടത്തോട്,രാജുമഞ്ഞത്തോട് ,പൊടിയൻ ളാഹ എന്നിവർ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona