Friday, March 29, 2024
spot_img

പഴുതടയ്ക്കാൻ ഇഡി !
മുഴുവന്‍ രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ടു;
മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള തദ്ദേശ സെക്രട്ടറിയുടെ കത്ത് പുറത്ത്

തിരുവനന്തപുരം : ലൈഫ് മിഷൻ അഴിമതിക്കേസിൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആവശ്യപ്പെട്ട് ഇഡി കത്തയച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനാണു നിർദേശം.

ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയിലെ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ നിലവിലെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് പുതിയ നീക്കം ഇഡി നടത്തിയത്.

അതെ സമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു തദ്ദേധാരണാപത്രം ഒപ്പുവച്ച ദിവസം വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒയ്ക്ക് നല്‍കിയ കത്ത് പുറത്തായി.

റെഡ് ക്രസന്‍റുമായുള്ള ധാരണാപത്രം നടപ്പിലാക്കണമെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. റെഡ്ക്രസന്റ് ഭവനസമുച്ചയം നിർമിക്കാൻ താൽപര്യപ്പെടുന്നു. അവർ നേരിട്ടു പദ്ധതി നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റ് പ്രതിനിധികളും മുഖ്യമന്ത്രിയുമായി യോഗം ചേരുന്നുണ്ട്. ആ യോഗത്തിൽ ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ യു.വി.ജോസും പങ്കെടുക്കുകയും ധാരണാ പത്രത്തിൽ ഒപ്പിടണമെന്നുമാണ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ കത്തിൽ ആവശ്യമുന്നയിക്കുന്നത്.

Related Articles

Latest Articles