കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ഭാര്യ കുമാരി ദേവിയമ്മ അന്തരിച്ചു. 76 വയസ്സായിരുന്നു. കോട്ടയം ഭാരത് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ഇന്ന് വൈകീട്ട് 4.40നായിരുന്നു മരണം. അസുഖങ്ങളെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്‌കാരം നാളെ മതുമൂലയിലെ വീട്ടുവളപ്പിൽ നടക്കും.