Saturday, April 20, 2024
spot_img

തടവുകാരനെ കാണാനെത്തിയത് കഞ്ചാവ് ഒളിപ്പിച്ച ചിക്കൻ കാലുമായി; കൈയ്യോടെ പിടികൂടി പോലീസ്

ബംഗളൂരു: കർണാടകയിൽ പൊരിച്ച ചിക്കൻ കാലിനുള്ളിൽ കഞ്ചാവ് നിറച്ച് ജയിലിനുള്ളിൽ എത്തിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. പ്രജ്വാൾ ലക്ഷ്മണൻ എന്നയാളാണ് അറസ്റ്റിലായത്. വിജയപുര ജില്ല ജയിലിലായിരുന്നു സംഭവം.

പ്രജ്വാൾ ജയിൽ എത്തിയത് തടവുകാരനായ ഷാരൂഖ് ഖാൻ എന്ന വ്യക്തിയെ കാണാനായിരുന്നു. ഇയാൾക്ക് നൽകുന്നതിന് വേണ്ടി പൊരിച്ച കോഴിക്കാലുകളും പ്രജ്വാൾ കരുതിയിരുന്നു.

എന്നാൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇറച്ചിക്കുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഇറച്ചിക്കുള്ളിൽ ചെറിയ പൊതിയിലാക്കി തുന്നിച്ചേർത്ത നിലയിലായിരുന്നു ഇവ. 18 പൊതികളാണ് ഇത്തരത്തിൽ ഉണ്ടായിരുന്നത്. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.

Related Articles

Latest Articles