Thursday, April 25, 2024
spot_img

ഐഎസ് ഭീകരരുടെ വധഭീഷണി: ഗൗതം ഗംഭീറിനും കുടുംബത്തിനും സുരക്ഷ വര്‍ധിപ്പിച്ചു

ദില്ലി: ഇന്ത്യന്‍ മുന്‍ ഓപ്പണറും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീറിനും കുടുംബത്തിനും നേര്‍ക്ക് ഐഎസ് കശ്മീരിന്റെ വധഭീഷണി. ഗംഭീറിന്റെ ഔദ്യോഗിക ഇമെയിലിലേക്കാണ് ഐസിസ് കശ്മീരില്‍ നിന്ന് വധഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ ദില്ലി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗൗതം ഗംഭീറിനും കുടുംബത്തിനും കനത്ത സുരക്ഷ ഏർപ്പെടുത്തി.

ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ദില്ലി പൊലീസില്‍ സുരക്ഷ ക്രമീകരണങ്ങള്‍ കടുപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഭീഷണി സന്ദേശം അയച്ചവരെ ഉടന്‍ കണ്ടെത്തുമെന്ന് ദില്ലി ഡിസിപി ശ്വേത ചൗഹാന്‍ പറഞ്ഞു. ഭീഷണി സന്ദേശം അയക്കാനുള്ള കാരണം വ്യക്തമല്ല.

Related Articles

Latest Articles