Friday, April 26, 2024
spot_img

തലസ്ഥാനത്ത് നഗ്നമായ പ്രോട്ടോക്കോൾ ലംഘനം; തമിഴ് നാട്ടുകാർ ഓടി നടന്നു

തിരുവനന്തപുരത്തെ ഒരു വ്യാപാര കേന്ദ്രത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം. തമിഴ്നാട്ടിന്‍ നിന്നെത്തിച്ച ജീവനക്കാരെ നിരീക്ഷണത്തിലാക്കിയില്ല. ഇവരെ മറ്റു ജീവനക്കാര്‍ക്കൊപ്പം ഹോസ്റ്റലില്‍ പാര്‍പ്പിച്ചു. വിവരങ്ങള്‍ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുമില്ല. പരാതി ലഭിച്ചതിനെ തുടര്‍ന്ന് 29 ജീവനക്കാരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഫോര്‍ട്ട് പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള 29 ജീവനക്കാരെ സ്ഥാപന മാനേജ്‌മെന്റ് തിരുവനന്തപുരത്തെത്തിച്ചത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുമ്പോള്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം പാലിച്ചില്ല. കൂടാതെ ഈ ജീവനക്കാരെ മറ്റു ജീവനക്കാര്‍ക്കൊപ്പം കിഴക്കേകോട്ട പത്മാ നഗറിലെ ഹോസ്റ്റലില്‍ പാര്‍പ്പിച്ചു. ഇരുനൂറിലധികം ജീവനക്കാര്‍ക്കൊപ്പമാണ് ഇവരെ പാര്‍പ്പിച്ചത്.

പത്മ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഫോര്‍ട്ട് പൊലീസ് സംഭവത്തില്‍ ഇടപെട്ടത്. പൊലീസ് പരിശോധനയില്‍ 29 പേര്‍ ഇന്നലെ എത്തിയതിയതാണെന്ന് കണ്ടെത്തി. ഇതോടെ ഫോര്‍ട്ട് പൊലീസ് സ്ഥാപനത്തിനെതിരെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കേസെടുത്തു. തുടര്‍ന്ന് ജില്ലാ ഭരണകൂടത്തെ വിവരമറിയിച്ചു.

Related Articles

Latest Articles