അവശതയും ദുരിതമനുഭവിക്കുന്ന 101 കുടുംബങ്ങൾക്ക് സഹായഹസ്തവുമായി സേവാഭാരതി

0

ചെങ്ങന്നൂർ :കൊറോണ വൈറസ് ബാധയെ തുടർന്ന് തൊഴിൽ നഷ്ട്ടപെട്ട് ദുരിതമനുഭവിക്കുന്ന കാരയ്ക്കാട് പ്രദേശത്തെ 101 കുടുംബങ്ങൾക്ക് താങ്ങും തണലുമായി സേവാഭാരതി .സേവാഭാരതിയുടെ അഭിമുഖ്യത്തിൽ ഈ കുടുംബങ്ങൾക്ക് അരിയും അവശ്യസാധനങ്ങളുടെ കിറ്റും വിതരണം നടത്തി .

പ്രൗഢ് ടാലൻ്റ് എഡ്യൂക്കേഷൻ കൺസൾട്ടൻസി തയ്യാറാക്കിയ കിറ്റുകൾ ഡയറക്ടേഴ്സായ ശ്രീ സനു മയൂരം, ശ്രീ നിഥിൻ കൃഷ്ണൻ എന്നിവർ ചേർന്ന് സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി ശ്രീ വി.എസ് ബിനു ,നഗർ ജന.സെക്രട്ടറി ശ്രീ ഗിരീഷ്, സംയോജ്ജൻ ശ്രീ സുനിൽ ശ്രീ ശരത് എന്നിവർക്ക് കൈമാറി. തപസ്യ കലാസാഹിത്യവേദി മേഖലാ സംഘടനാ സെക്രട്ടറിയും സേവാഭാരതി കർമ്മ സമിതി അംഗവുമായ ശ്രീ അനൂകൃഷ്ണൻ പ്രൗഡ ടാലൻറ് എഡ്യൂക്കേഷൻ കൺസൾട്ടൻസി നടത്തിവന്നിരുന്ന സേവന പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിച്ചു. സേവന വഴിയിലെ സേവാഭാരതിയുടെ മുൻകാല പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

പ്രദേശത്തെ സേവനപ്രവർത്തനങ്ങൾക്ക് ഊർജമായി മാറിയ പ്രൗഡ് ടാലൻറ് എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ പ്രവർത്തനങ്ങൾക്ക്  അഭിനന്ദനങ്ങളും സേവാഭാരതിയുടെ നന്ദിയും  ശ്രീ വി. എസ്.ബിനു ​അറിയിച്ചു​ ​. തുടർന്ന്  കാരയ്ക്കാട്  പരിസര പ്രദേശങ്ങളായ നെടിയത്ത്, അരീക്കര, പള്ളാപ്പശേരി,മലനട, കോക്കുന്ന്, മാമ്പഴമഠം, സേവാഭാരതിയുടെ കർമ്മസമിതി  സംയോജകരായ ശ്രീ ശരത്,  ശ്രീ എസ് .കെ. ശാന്തു,ശ്രീ അജു കൃഷ്ണൻ,  ശ്രീ അനിൽകുമാർ, ശ്രീ ജിതിൻ, ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീ വിഷ്ണു മാമ്പഴ മഠം, ശ്രീ ശബരി, ശ്രീ പ്രേംജിത്ത്, ശ്രീ വിനോദ് കുമാർ, ശ്രീ നിതിൻ .എം, എന്നിവർ ചേർന്ന്  മുളക്കുഴ  വാർഡുകളിൽ  കിറ്റുകൾ വിതരണം ചെയ്യുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here