Tuesday, April 23, 2024
spot_img

കെ സുരേന്ദ്രന്റെ മകളെ അശ്ലീലമായി അപമാനിച്ചു; പ്രവാസി മലയാളി അജ്‌നാസിനെതിരേ പ്രതിഷേധം ശക്തം; ഖത്തർ മിനിസ്ട്രിയുടെ പേജിലും എംബസിയിലും കടുത്ത പ്രതിഷേധം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകളുടെ ഫോട്ടോയുടെ താഴെ അശ്‌ളീല കമന്റ് ഇട്ട പ്രവാസിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബാലികാ ദിനത്തില്‍ കെ. സുരേന്ദ്രന്‍ മകള്‍ക്കൊപ്പം പങ്കുവെച്ച ചിത്രത്തിനു താഴെയാണ് അശ്ളീല കമന്റ്.

അജ്‌നാസ് അജ്‌നാസ് എന്ന ഐഡിയില്‍ നിന്നാണ് അശ്ളീല കമന്റ് വന്നിരിക്കുന്നത്. ഇയാളുടെ ഫോട്ടോയും പ്രൊഫൈലും ഒറിജിനല്‍ ആണെന്നാണ് വിവരം. ഇയാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ വെച്ച് നേരത്തേ അവഹേളനപരമായ പോസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഖത്തറിൽ ജിം ട്രെയിനർ ആണെന്നാണ് സൂചന.

സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തിട്ടുണ്ട്. ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുകയും കൂടാതെ ഖത്തര്‍ മിനിസ്ട്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്യുകയാണ് സോഷ്യൽ മീഡിയ. എന്നാൽ ഇക്കാര്യങ്ങൾ നിഷേധിച്ചു കൊണ്ടുള്ള ഒരു ലൈവ് വീഡിയോയുമായി അജ്‌നാസ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ചിത്രം ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ പ്രൊഫൈലിലൂടെ മറ്റാരോ ആണ് ഇതിന് പിന്നിലെന്നും അജ്‌നാസ് പറയുന്നു.

Related Articles

Latest Articles