Thursday, April 25, 2024
spot_img

സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു

തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സിബിഐയ‌്ക്ക് വിടാൻ സംസ്ഥാനസർക്കാരിന്റെ തീരുമാനം. ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി അബ്‌ദുള്ളകുട്ടി, എ.പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിങ്ങനെ ആറു നേതാക്കൾക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് നൽകും. 2018 ഒക്ടോബറിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഹൈബി ഈഡൻ എംഎൽഎ എന്നിവർക്കെതിരെ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. ഇതിനു പിന്നാലെ മുൻമന്ത്രിമാരായ എ പി അനിൽകുമാർ, അടൂർ പ്രകാശ്, അനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുളള എന്നിവർക്കെതിരെയും ലൈംഗിക പീഡന കേസ് ചുമത്തി.

ദിവസങ്ങൾ നീണ്ട മൊഴിയെടുപ്പിനും ആശയക്കുഴപ്പങ്ങൾക്കും ശേഷമായിരുന്നു കേസെടുത്തത്. അങ്ങനെ മറ്റൊരു തിരഞ്ഞെടുപ്പു അടുത്തപ്പോഴും പതിവുപോലെ സോളാർ കേസ് ഉയർന്നു വരുന്നു

Related Articles

Latest Articles