Saturday, April 20, 2024
spot_img

നിയമസഭ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ 2.67 കോടി വോട്ടര്‍മാര്‍; വോട്ടര്‍മാരില്‍ കൂടുതല്‍ സ്​ത്രീകൾ

തിരുവനന്തപുരം: നിയസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക തയാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷണര്‍ ടിക്കാറാം മീണ അറിയിച്ചു. ആകെ 2.67 കോടി വോട്ടര്‍മാരുണ്ട്. 5,79,033 പേരെ പുതിയതായി ചേര്‍ത്തു.

വോട്ടര്‍മാരില്‍ കൂടുതല്‍ സ്​ത്രീകളാണ്​. കൂടുതല്‍ വോട്ടര്‍മാരുള്ളത്​ മലപ്പുറത്തും കുറവ്​ വോട്ടര്‍മാര്‍ ​ വയനാട്ടിലുമാണ്​. 1.37 ലക്ഷം സ്ത്രീവോട്ടര്‍മാരാണ് പട്ടികയിലുള്ളത്. 1.29 ലക്ഷം പുരുഷ വോട്ടര്‍മാരും 221 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും പട്ടികയിലുണ്ട്. വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന്​ വോട്ടര്‍മാര്‍ക്ക്​ പരിശോധിക്കാനുള്ള സംവിധാനം വെബ്​സൈറ്റില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇനിയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. നാമനിര്‍ദേശ പട്ടിക പിന്‍വലിക്കുന്നതിന് 10 ദിവസം മുന്‍പ് വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ പട്ടിക ലഭ്യമാണ്.

Related Articles

Latest Articles