Thursday, March 28, 2024
spot_img

ഈ ക്രിസ്തുമസിന് ഷക്കീല വരുന്നു; പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ഒരുകാലത്ത് തെന്നിന്ത്യയുടെ മാദകറാണി ആയിരുന്ന ഷക്കീലയുടെ ജീവിതം പറയുന്ന ‘ഷക്കീല’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി ചിത്രത്തില്‍ വേഷമിടുന്നത്. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളിലൂടെ ത റിലീസിന് ഒരുങ്ങുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചുവന്ന സാരിയുടുത്ത് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന റിച്ചയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. ഈ വര്‍ഷം ക്രിസ്തുമസ് ചൂടുള്ളതാവും എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

Related Articles

Latest Articles