Tuesday, April 23, 2024
spot_img

അതേ കാണിക്ക ഭഗവാന് കിട്ടുന്ന സ്വത്ത്..അതിൽ കണ്ണുവയ്‌ക്കേണ്ട കാര്യമില്ല…ദേവസ്വം ബോർഡിനോട് സുപ്രീം കോടതി…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാണിക്ക അടക്കമുള്ള പണം ദൈവത്തിന്റേതാണെന്ന് സുപ്രീം കോടതി. ബോര്‍ഡിന്റെ പണം നിസ്സാരമായി കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് സുപ്രീം കോടതി ജഡ്ജി ആര്‍. ഭാനുമതി വ്യക്തമാക്കി. ദേവസ്വത്തിന്റെ പണം കാര്യപ്രാപ്തിയുള്ളവര്‍ കൈകാര്യം ചെയ്യണമെന്നും ജഡ്ജി പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ കമ്മീഷണറെ നിയമിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആണ് ജസ്റ്റിസ് ഭാനുമതി ഇക്കാര്യം വ്യക്തമാക്കിയത്.എല്ലാം മുകളില്‍ ഇരുന്ന് ദൈവം കാണുന്നുണ്ടെന്ന് ജസ്റ്റിസ് ഭാനുമതിക്കൊപ്പം ബെഞ്ചില്‍ ഉണ്ടായിരുന്ന ജസ്റ്റിസ് എ. എസ് ബൊപ്പണ്ണ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരോട് പറഞ്ഞു.

ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമനത്തിനായി മൂന്ന് ഉദ്യോഗസ്ഥരുടെ പേര് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഒരാഴ്ച്ചക്കുള്ളില്‍ പേരുകള്‍ നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക നല്‍കാനാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അഡീഷണല്‍ സെക്രട്ടറി റാങ്ക് ഉള്ള മൂന്നു ഉദ്യോഗസ്ഥരുടെ പേരുകള്‍ തിങ്കളാഴ്ചക്കകം സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പട്ടിക പരിശോധിച്ച് പുതിയ കമ്മീഷണറെ സുപ്രീംകോടതി നിയമിക്കും.ദേവസ്വംബോര്‍ഡ് കമ്മീഷണറെ നേരിട്ട് നിയമിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചിന്റെ നടപടി.

Related Articles

Latest Articles