Saturday, April 20, 2024
spot_img

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മാറ്റി; കാരണം ഐപിഎൽ ?

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ മാറ്റി. ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ ഈ വര്‍ഷം ജൂണ്‍ 10 മുതല്‍ 14 വരെ ഫൈനല്‍ അരങ്ങേറുമെന്നായിരുന്നു നേരത്തേ ഐസിസി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതു ജൂണ്‍ മൂന്നാം വാരത്തിലേക്കു മാറ്റിയതായി ഐസിസി വൃത്തങ്ങൾ അറിയിച്ചു.

ഏപ്രില്‍- മെയ് മാസങ്ങളിലായി ഇന്ത്യയില്‍ ഐപിഎല്ലിന്റെ 14ാം സീസണ്‍ നടത്താനിരിക്കെയാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഐസിസി മാറ്റം വരുത്തിയതെന്നാണ് സൂചന. മാത്രമല്ല ഫൈനലില്‍ കളിക്കുന്ന രണ്ടു ടീമുകളിലെയും കളിക്കാര്‍ക്കു ലണ്ടനിലെത്തിയാല്‍ രണ്ടാഴ്ച നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയേണ്ടിവരും. ഇതും ഫൈനല്‍ മാറ്റാനുള്ള കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ. 71.7 ശതമാനത്തില്‍ 430 പോയിന്റോടെയാണ് ഇന്ത്യ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. 70 ശതമാനം പോയിന്റോടെ ന്യൂസിലാന്‍ഡ് തൊട്ടുതാഴെയുണ്ട്. ഓസ്‌ട്രേലിയയാണ് മൂന്നാംസ്ഥാനത്ത്.

Related Articles

Latest Articles