തിരുവനന്തപുരം: സാഹസികതയാർന്ന 4×4 ജീപ്പ് സവാരി ആസ്വദിക്കാനായി ട്രിവാൻഡ്രം ജീപേഴ്‌സ്‌ ക്ലബ്ബ് ജീപ്പ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. 2022 മാർച്ച് 20 ഞായറാഴ്ച പേയാട് പ്രത്യേകമായി തയ്യാറാക്കിയ ട്രാക്കിൽ ജീപ്പുകൾ പായും. തിരുവനന്തപുരം നഗരത്തിൽ ആദ്യമായാണ് ഒരു ക്ലബ്ബ് ഇത്തരം സാഹസികയാത്ര സംഘടിപ്പിക്കുന്നത്.

സാഹസിക യാത്രയിൽ പങ്കുചേരുന്നതിനു വേണ്ടി നിങ്ങൾക്ക് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം. ബുക്കിംഗ് ലിങ്ക് tjc4x4.com ആണ്. സാഹസിക യാത്രയിൽ 4×4 വാഹനത്തിന് മാത്രം ട്രാക്ക് എൻട്രിയുള്ളത്. ഡ്രൈവറുടെയും സഹഡ്രൈവറുടെയും പ്രവേശനം, ഭക്ഷണ പാനീയങ്ങൾ, ഇവന്റ് സ്റ്റിക്കറുകൾ എന്നിവ ഉൾപ്പെടെ ഓരോ വാഹനത്തിനും 3,000 രൂപയാണ് പ്രവേശന ഫീസ് ആയിട്ടുള്ളത്. തിരുവനന്തപുരം പേയാടിന് സമീപം ഷെവലിയർ ഫ്രാൻസിസ് ജോസഫ് എസ്റ്റേറ്റ് സ്ഥലം. കൂടുതൽ വിവരങ്ങൾക്കായി 9895570810, 9846419222 എന്നീ നമ്പറുകൾ ബന്ധപ്പെടുക