Thursday, April 18, 2024
spot_img

കണ്ണുകളുടെ വശങ്ങളിൽ തുടങ്ങുന്ന കാഴ്ച നഷ്ടം പിന്നീട് പൂർണ്ണമായി കാഴ്ച്ചശക്തി നഷ്ടപ്പെടും;കണ്ണിനെ ബാധിക്കുന്ന ഗ്ലോക്കോമ രോഗം, അറിയാം ലക്ഷണങ്ങളും പരിഹാരങ്ങളും

കാഴ്ച ശക്തിയെ ബാധിക്കുന്ന നേത്രരോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്ലോക്കോമ.60 വയസ്സിന് മുകളിൽ പ്രായമായവരിലാണ് ഗ്ലോക്കോമ കൂടുതൽ കാണപ്പെടുന്നത്. എന്നാലിത് ഏത് പ്രായക്കാരെയും ബാധിക്കാം. ഒരു കണ്ണിനെയോ രണ്ട് കണ്ണുകളെയോ രോ​ഗം പിടിമുറുക്കിയേക്കാം. പുറമേ നോക്കുമ്പോൾ കാര്യമായ ലക്ഷണങ്ങൾ പ്രകടമല്ലാത്തതിനാൽ ഈ രോ​ഗത്തെക്കുറിച്ച് പലർക്കും അറിയില്ല. ലോകത്ത് ഇപ്പോൾ എട്ട് കോടിയോളം ആളുകൾ ​ഗ്ലോക്കോമ ബാധിതരാണെന്നാണ് കണക്ക്.

ചിലരിൽ ഗ്ലോക്കോമ മുന്നറയിപ്പ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചെന്ന് വരില്ല. എന്നാൽ ചിലതരം ഗ്ലോക്കോമ പിടിമുറുക്കുമ്പോൾ കണ്ണിന് വേദന, തലവേദന, മങ്ങിയ കാഴ്ച, ബ്ലൈൻഡ് സ്പോട്ടുകൾ, ചുവന്ന കണ്ണ് എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടാകും. വെളിച്ചത്തിന് ചുറ്റും മഴവിൽ നിറത്തിൽ വലയങ്ങൾ പ്രത്യക്ഷപ്പെടുന്നതും ​ഗ്ലോക്കോമ ലക്ഷണമാണ്. ഛർദ്ദി, ഓക്കാനം പോലുള്ള ലക്ഷണങ്ങളും ഉണ്ടായേക്കാം. പ്രമേഹ രോഗികൾക്ക് ഗ്ലോക്കോമ സാധ്യത ഇരട്ടിയാണ്.

Related Articles

Latest Articles