Friday, March 29, 2024
spot_img

അടിമുടി മാറാനൊരുങ്ങി ജിമെയില്‍;എഐ ഉൾപ്പെടെയുള്ള കിടിലൻ ഫീച്ചറുകൾ ഉൾപ്പെടുത്തും

അടിമുടി മാറാനൊരുങ്ങി ജിമെയില്‍.എഐ ഉൾപ്പെടെയുള്ള കിടിലൻ ഫീച്ചറുകൾ ഉൾപ്പെടുത്തിയാകും പുതിയ ഫീച്ചറുകൾ നിലവിൽ വരിക. ഇൻബോക്സ് വളരെ എളുപ്പത്തിൽ ഉപ​യോ​ഗിക്കാനും ജിമെയിലിലെ സെർച്ച് കൂടുതൽ കൃതൃതയുള്ളതാകാനും ഇത് സഹായകരമാകും.മൊബൈലിൽ ജിമെയിൽ ഉപയോ​ഗിക്കുന്നവർ ആപ്പിൽ പഴയ മെസെജോ, അറ്റാച്ച്മെന്റുകളോ സെർച്ച് ചെയ്താൽ വൈകാതെ ‘ടോപ് റിസൽട്ട്സ്’ എന്ന സെക്ഷൻ കാണാനാകും.മെഷീൻ ലേണിങ് മോഡലുകൾ ഉപയോ​ഗിച്ചാണ് ടോപ് റിസൾട്ട്സ് തയ്യാറാക്കുന്നത്.ഉപയോക്താക്കൾ എന്താണ് തിരയുന്നതെന്ന് മനസിലാക്കുകയും അതുമായി ബന്ധപ്പെട്ട പഴയതും പുതിയതുമായ ഇമെയിലുകൾ കാണിക്കുകയും ചെയ്യും.

ഇമെയിലുകളും അറ്റാച്ച് ചെയ്ത ഫയൽ വേ​ഗത്തിൽ കണ്ടുപിടിക്കാനും പുതിയ സംവിധാനം സഹായിക്കും. ഉപയോക്താക്കളുടെ അഭ്യർഥന മാനിച്ചാണ് രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ മൊബൈൽ ജീമെയിൽ ഉപയോക്താക്കൾക്കും ഈ ഫീച്ചറുകൾ ലഭ്യമാക്കുന്നതെന്ന് ​ഗൂ​ഗിൾ അറിയിച്ചു.ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ എന്ന് ഗൂഗിൾ വിശേഷിപ്പിക്കുന്ന ഫീച്ചറിനെ കഴിഞ്ഞ വർഷം അവസാനത്തോടെ ​ഗൂ​ഗിൾ പരിചയപ്പെടുത്തിയിരുന്നു. ഇമെയിൽ ബോഡിയിലെ സെൻസിറ്റീവ് ഡാറ്റയും മറ്റും ഗൂഗിൾ സെർവറുകൾക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്‌മെന്റുകളാക്കി മാറ്റുമെന്നും ഗൂഗിൾ പറയുന്നു. എൻക്രിപ്ഷൻ കീകളിൽ നിയന്ത്രണം നിലനിർത്താനും ആ കീകൾ ആക്സസ് ചെയ്യുന്നതിനുള്ള ഐഡന്റിറ്റി സേവനത്തിനും ഇത് ഉപഭോക്താക്കളെ സഹായിക്കും.

Related Articles

Latest Articles