Tuesday, April 23, 2024
spot_img

കരിപ്പൂരിൽ സ്വർണ്ണക്കടത്ത് തുടർക്കഥ; ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണവുമായി മലപ്പുറം സ്വദേശിയുൾപ്പെടെ രണ്ടുപേർ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ സ്വർണ്ണക്കടത്ത് തുടർക്കഥയാവുന്നു. വിമാനത്താവളത്തിൽ നിന്ന് 2.138 കിലോഗ്രാം സ്വർണ്ണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. പൊതുവിപണിയിൽ 89 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയിട്ടുള്ളത്.1079 ഗ്രാം സ്വർണം പാലക്കാട് സ്വദേശി ഷബീറിൽ നിന്നും, 1059 ഗ്രാം മലപ്പുറം സ്വദേശി ഷിബിലി നിന്നുമാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം കഴിഞ്ഞ ദിവസം വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച 45 ലക്ഷത്തിന്റെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയിരുന്നു. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്​സ്​പ്രസിന്റെ സീറ്റിനടിയില്‍ നിന്നാണ്​ സ്വര്‍ണം ലഭിച്ചത്​. പ്ലാസ്​റ്റിക്​ പൗച്ചിനുള്ളിലാക്കി സീറ്റിനടിയിലെ ലൈഫ്​ ജാക്കറ്റ്​ കിറ്റിനകത്താണ്​ ഒളിപ്പിച്ചത്​. പിന്നീട്​ ശുചീകരണ തൊഴിലാളിയെ ഉപയോഗിച്ച്‌​ പുറത്തുകടത്താനായിരുന്നു ശ്രമം. എന്നാൽ കസ്റ്റംസ് പിടികൂടുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles