Thursday, April 25, 2024
spot_img

ഈ കോവിഡ് കാലത്ത് ചാർട്ടേഡ് ഫ്ളൈറ്റുകളിൽ കൂടി പോലും സ്വർണ്ണം ഒഴുകി

സ്വർണക്കടത്ത് എന്നത് ഇപ്പോൾ കേരളത്തിലുടനീളം പരിചിതമാർന്ന വാക്കാണ്. ഒരു പക്ഷെ കുറച്ചധികം നാളുകളായി മലയാളികൾ പത്രം തുറക്കുന്നത് ഈ ഒരു വാക്ക് കണ്ടാണ്. വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടി. എങ്ങനെയൊക്കെ അന്വേഷണം നടത്തിയാലും എങ്ങനെയൊക്കെ പരിശോധനകൾ കൂടിയാലും അതിന്റെ എണ്ണത്തിൽ ഒരു കുറവും ഉണ്ടാവാറില്ല. ദിവസവും കോടിക്കണക്കിനു സ്വർണമാണ് വിമാനത്താവളങ്ങൾ വഴി കടത്തുന്നത്. എന്നാൽ അതിൽ ഒരു ശതമാനം മാത്രമേ പോലീസിന്റെ പരിശോധനയിൽ കണ്ടെത്താൻ കഴിയുന്നുള്ളു. സ്വർണക്കടത്തിനെ വളരെ ഗൗരവമുള്ള ഒന്നായി നമ്മൾ കണ്ടത് സ്വപ്നയുടെ കേസ് വന്നതിന് പിന്നാലെയാണ്. യുഎഇ കോൺസുലേറ്റിന്റെ നയതന്ത്രബാഗിലൂടെ 30 കോടിയുടെ സ്വർണം കടത്താൻ ശ്രമിച്ചത് വന്ന വാർത്ത ആയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വപ്നയും സ്വര്ണക്കടത്തും വാർത്തകളിൽ ഇടം പിടിക്കുകയാണ്.

ഈ കോവിഡ് കാലത്ത് ചാർട്ടേഡ് ഫ്ളൈറ്റുകളിൽ കൂടി പോലും സ്വർണ്ണം ഒഴുകി. കാരിയർമാരിൽ ചിലർ അകത്താവുന്നു എന്നല്ലാതെ, ആർക്കുവേണ്ടിയായിരുന്നു ഈ സ്വർണ്ണക്കടത്തെന്ന് എന്തുകൊണ്ടാണ് അന്വേഷണം ഉണ്ടാവാത്തത്. ക്വട്ടേഷൻ നൽകിയവനെ കണ്ടെത്താതെ കത്തിയെ പ്രതിയാക്കുന്നതുപോലെയല്ലേ ഇത്. ഒരു കാരിയർ പടിയിലായാൽ അടുത്തവൻ വഴി സ്വർണം വീണ്ടും എത്തും. ആ ചങ്ങലമുറിയുന്നില്ല.ഇപ്പോൾ യുഎഇ കോൺസുലേറ്റിന്റെ നയതന്ത്രബാഗിലൂടെ 30 കോടിയുടെ സ്വർണം കടത്താൻ ശ്രമിച്ചത് കേരളത്തെ പിടിച്ചുകുലുക്കിയിരിക്കയാണ്. സ്വപ്നയെ കൂടാതെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കർ വരെ കേസിൽ പ്രതിയായ കേസിൽ മുഖ്യമന്ത്രിയുടെ പഞ്ചും പരോക്ഷമായി ഇപ്പോൾ സ്വപ്ന പറഞ്ഞിരിക്കുകയാണ്. ഇയ്ട്ടാരത്തിൽ നടത്തിയ വെളിപ്പെടുത്തലുകൾ പിണറായി സർക്കാരിനെ അടിമുടി കുലുക്കിയിരിക്കുകയാണ്.

ദുബായിൽ നിന്ന് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് അറ്റാഷെയുടെ മേൽവിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിൽ നിന്നാണ് സ്വർണം പിടിച്ചത്. കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥയും ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിൽ സ്പേസ് സെല്ലിംഗ് വിഭാഗത്തിലെ കരാർ ജീവനക്കാരിയുമായിരുന്ന സ്വപ്ന പ്രഭാ സുരേഷ്, കേസിൻറെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം ശിവശങ്കറുമായും അന്നത്തെ സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായും ബന്ധമുണ്ടെന്ന് ആരോപണമുയർന്നത് സർക്കാരിനെ വെട്ടിലാക്കി.ചോക്ലേറ്റിൽ ഒളിപ്പിച്ച സ്വർണം, ഗർഭനിരോധന ഉറയിലാക്കി വിഴുങ്ങിയത്, ഇലട്രോണിക്ക് സാധനങ്ങൾക്കുള്ളിൽ വിളക്കിച്ചേർത്തത്… അങ്ങനെ പോകുന്നു. എയർപോർട്ടുകളിൽ പിടിക്കുന്നതിൽ ഇപ്പോൾ തൂണിലും തുരുമ്പിലും സ്വർണ്ണമാണ്. ഇപ്പോൾ സ്വർണം ഉരുക്കി കടത്തുന്ന രീതിയും വ്യാപകമാണ്.

ഗൾഫിൽ നിന്ന് വിമാനത്താവളങ്ങൾ വഴി നടത്തുന്ന സ്വർണക്കടത്തിന് സ്വർണക്കടത്ത് മാഫിയ എന്നും പുതുവഴികളാണു സ്വീകരിച്ചുവരുന്നത്. നേരിട്ട് സ്വർണക്കട്ടികളും ബിസ്‌ക്കറ്റുകളും കൊണ്ടുവരുന്നതിനു പകരും കഷ്ണങ്ങളാക്കി നുറുക്കിയും പൊടിച്ചും പരത്തിയും ലോഹത്തിൽ കലർത്തിയും അതിവിദഗ്ധ തന്ത്രങ്ങളിലൂടെയാണ് കള്ളക്കടത്തുകാർ കാരിയർമാർ മുഖേന സ്വർണം കടത്തുന്നത്. കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ അടുത്തകാലത്തായി പിടിക്കപ്പെട്ട സ്വർണക്കടത്തിന്റെ രീതികളാണ് കസ്റ്റംസ് ഉന്നതരേയും ഞെട്ടിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റിയുള്ള സ്വർണക്കടത്ത് വ്യാപകമായതായാണ് റിപ്പോർട്ട്. ആദ്യം സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റും, പിന്നെ ബെൽറ്റ്രൂപത്തിലാക്കി അരയിൽകെട്ടും, അല്ലെങ്കിൽ അല്ലെങ്കിൽ കാലിന്റെ തുടയിലും, അടിവസ്ത്രത്തിനകത്തുംഒളിപ്പിക്കും, സ്ത്രീകളാണെങ്കിൽ അവരുടെ ബ്രാക്ക് ഉള്ളിൽ പ്രത്യേക പൊതിയാക്കി അതേ വലുപ്പത്തിൽ പതിച്ച് ഒളിപ്പിക്കും, സ്ത്രീകളുടെ നാപ്കിൻ പാഡ്‌പോലെ രൂപംമാറ്റിയും വെള്ളപൊതിയിൽ മണ്ണ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചുവെക്കും, ഇത്തരത്തിൽ ഗൾഫിൽനിന്നും നാട്ടിലേക്ക് വ്യാപകമായി സ്വർണം ഒഴിക്കുന്നതായാണ് റിപ്പോർട്ട്. ഈ സ്വര്ണക്കടത്തുകേസുകളിലെ പ്രധാനികൾ എല്ലാവര്ക്കും അറിയാം.എന്നാൽ എന്ത് കൊണ്ട് ഇവർക്കെതിരെ നടപടിയെടുക്കുന്നില്ല എന്നതാണ് ഓരോ സാധാരണക്കാരന്റെയും ചോദ്യം. ദി ഷോ must ഗോ ഓൺ…….ചെയ്യുന്നവർ ചെയ്തുകൊണ്ടേയിരിക്കും……..അതൊരു പരസ്യമായ രഹസ്യമായി തുടരുകയും ചെയ്യും.

Related Articles

Latest Articles