ആലുവയില്‍ വനിത ഡോക്ടറുടെ വീട്ടില്‍ വന്‍ കവര്‍ച്ച. ചെങ്ങമനാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. മാത്യൂസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഡോക്ടറെ ബന്ദിയാക്കി 100 പവന്‍ സ്വര്‍ണവും 70,000 രൂപയും കവര്‍ന്നു. ഇന്ന് പുലര്‍ച്ച രണ്ടരമണിയോടെ അത്താണിയിലെ വീട്ടിലാണ് സംഭവം നടന്നത്. കഴുത്തില്‍ പൊട്ടിയ കുപ്പി വെച്ച് ഭീഷണിപ്പെടുത്തിയാണ് മോഷ്ടാവ് കവര്‍ച്ച നടത്തിയത്. പിന്‍വാതില്‍ പൊളിച്ചാണ് മുഖംമൂടി ധരിച്ച രണ്ടപേര്‍ വീട്ടില്‍ കടന്നത്