Saturday, April 20, 2024
spot_img

പാപ്പുവിന്റെ നിഷ്കളങ്കമായ ചിരി മാത്രം മതി ഒരു ജീവിതകാലത്തേക്ക്: എനിക്കും എന്റെ പാപ്പുവിനും നല്‍കിയ സന്തോഷത്തിനും പുഞ്ചിരിക്കും നന്ദി; സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചയായി അമൃത സുരേഷും ഗോപി സുന്ദറും

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും .പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ മുതല്‍ വലിയ വിമര്‍ശനമാണ് ഇരുവരും നേരിട്ടത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത് അമൃതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും അതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടിയുമാണ്.

പാപ്പു എടുത്ത സെല്‍ഫിയാണ് ചര്‍ച്ച. ഗോപി സുന്ദറും അനിയത്തിയും ഗായികയുമായ അഭിരാമിയും സുഹൃത്ത് ബിന്ദു വര്‍ഗീസുമുള്ള ഈ ഫോട്ടോയ്ക്ക് താഴെ ഗോപി സുന്ദര്‍ കമന്റ് ചെയ്തത് , ഈ നിഷ്കളങ്കമായ ചിരി മാത്രം മതി ഒരു ജീവിതകാലത്തേക്ക്’ എന്നായിരുന്നു.

അതിന് മറുപടിയായി അമൃതയുമെത്തി. ‘അവള്‍ എപ്പോഴും പുഞ്ചിരിക്കുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പാക്കുക. ഞാനും മകളും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.നിങ്ങള്‍ എനിക്കും എന്റെ പാപ്പുവിനും നല്‍കിയ സന്തോഷത്തിനും പുഞ്ചിരിക്കും നന്ദി’- എന്നായിരുന്നു. നിരവധി പേരാണ് ഇവരുടെ ഈ കമന്റിനും മറുപടിയ്ക്കും പിന്തുണയായെത്തിയത്.

Related Articles

Latest Articles