Thursday, April 25, 2024
spot_img

കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണത്തിന് 60 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിന് 60 കോടി രൂപ അനുവദിച്ച് സർക്കാർ. എന്നാൽ 80 കോടി രൂപയിൽ നിന്നും 60 കോടി സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകിയത് ഇന്ധന ചിലവിൽ 10 കോടിയോളം രൂപയുടെ ലാഭം വരുമെന്ന സാഹചര്യത്തിലാണ്. ബാക്കി 24 കോടി രൂപ കെ.എസ്.ആർ.ടി.സിയുടെ ഫണ്ടിൽ നിന്നു കൂടി ചേർത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യുമെന്നാണ് സൂചന.

അതേസമയം ഈ മാസം തന്നെ കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും സർക്കാർ പിടിച്ചിരുന്ന തുകയുടെ അവസാന ​ഗഡുവായ 7.20 കോടി രൂപ കെ.എസ്.ആർ.ടി.സിയുടെ ഫണ്ടിൽ നിന്നും നൽകിയിരുന്നു. ഇതോടെ ഈ മാസം കെ.എസ്.ആർ.ടി.സിയുടെ തനത് ഫണ്ടിൽ നിന്നും ശമ്പളത്തിന് വേണ്ടി 31.20 കോടി രൂപയാണ് ചിലവഴിച്ചത്.

Related Articles

Latest Articles