Tuesday, April 16, 2024
spot_img

കെ എസ് ആർ ടി സി യിൽ കാറ്റഗറി തിരിച്ച് ശമ്പളം; ജീവനക്കാരെ പല തട്ടുകളിലാക്കി ഐക്യം തകർക്കാനുള്ള സർക്കാർ തന്ത്രം: എംപ്ലോയീസ് സംഘ്

തിരുവനന്തപുരം; ജൂൺ മാസം അവസാനമായിട്ടും കെ എസ് ആർ ടി സി ജീവനക്കാർക്ക് മേയ് മാസത്തെ ശമ്പളം എല്ലാ വിഭാഗം ജീവനക്കാർക്കും നൽകിയിട്ടില്ല. കഴിഞ്ഞ മാസം 193 കോടിയിലധികം രൂപ വരുമാനമുണ്ടായിട്ടും മുൻ ധാരണപ്രകാരം ശമ്പള വിതരണം നടത്താൻ സർക്കാർ തയ്യാറായില്ല.

എംപ്ലോയീസ് സംഘ് -ന്റെ നേതൃത്വത്തിൽ ജീവനക്കാർ സെക്രട്ടേറിയറ്റിനു മുന്നിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അനിശ്ചിതകാല സമരം പത്തു ദിവസം പിന്നിട്ടപ്പോൾ മാത്രമാണ് ആദ്യപടിയായി കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീന്നക്കാർക്ക് ശമ്പളം നൽകിയത്. അതോടെ സമരം അവസാനിപ്പിക്കുമെന്ന സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് മുഴുവൻ ജീവനക്കാരുടെയും ശമ്പള പ്രതിസന്ധി പരിഹരിക്കാത്തതിനാൽ സമരം ശക്തമായി തുടരുന്ന സാഹചര്യത്തിൽ വീണ്ടും പത്തു ദിവസങ്ങൾക്കു ശേഷം മിനിസ്റ്റീരിയൽ വിഭാഗത്തിന് ശമ്പളം നൽകുകയായിരുന്നു.

എന്നാൽ മെക്കാനിക്കൽ ജീവനക്കാർക്ക് എന്ന് ശമ്പളം നൽകാനാവുമെന്നു പറയാൻ പോലും സർക്കാരിനാവുന്നില്ല. ശമ്പള വിഷയത്തിൽ കെ എസ് ആർ ടി സി ജീവനക്കാർ സെക്രട്ടേറിയറ്റു നടയിൽ നടത്തുന്ന 23-ാം ദിവസത്തെ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ. എസ്. അജയകുമാർ പറഞ്ഞു.

സർക്കാർ ബോധപൂർവ്വം സൃഷ്ടിച്ച പ്രതിസന്ധി മാത്രമാണ് ഇപ്പോഴുള്ളത്. ഏതു തരത്തിലും ജീവനക്കാരെ പ്രകോപിപ്പിച്ച് പണിമുടക്കിലേക്ക് തള്ളിവിട്ട് സ്ഥാപനത്തെ ഇഷ്ടക്കാർക്ക് തീറെഴുതാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ശമ്പള പ്രതിസന്ധി. സർക്കാരും മാനേജ്മെന്റും ഭരണകക്ഷി യൂണിയനും ചേർന്ന മൂവർ സഖ്യത്തിന്റെ തിരക്കഥയാണിപ്പോൾ അരങ്ങേറുന്നത്. സി ഐ ടി യു യൂണിയൻ കെ എസ് ആർ ടി സിയുടെ വസ്തു വിറ്റാലും കടം വീട്ടാവുന്നതാണ് എന്ന നിർദ്ദേശം ഈ “മുക്കൂട്ട് മുന്നണി ” യുടെ യഥാർത്ഥ ഉദ്ദേശം വെളിവാക്കുന്നു. കെ എസ് ആർ ടി സി ജീവനക്കാർ വസ്തുതകൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നത് ഇക്കൂട്ടർ തിരിച്ചറിയണം. ചവിട്ടടിയിലെ മണ്ണൊലിച്ചു പോവുമ്പോഴും യജമാനഭക്തി കൈവിടാത്തവർക്ക് കാലം മറുപടി നൽകിയ ചരിത്രം കെ എസ് ആർ ടി സിയിലും ആവർത്തിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആർ. പദ്മകുമാർ അദ്ധ്യക്ഷത വഹിച്ച ഇരുപത്തിമൂന്നാം ദിവസത്തെ ധർണ്ണയിൽ, കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ജി.കെ. അജിത്, സംസ്ഥാന വൈസ് പ്രസിഡന്റ് എസ് സുരേഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എൽ ബിജുകുമാർ, സംസ്ഥാന സെക്രട്ടറി പ്രദീപ് വി.നായർ, സംസ്ഥാന സെക്രട്ടറി യമുനാ ദേവി, സംസ്ഥാന സെക്രട്ടറി റ്റി. അശോകൻ, സംസ്ഥാന സെക്രട്ടറി N.S രണജിത്, തിരു: ജില്ലാ സെക്രട്ടറി റ്റി. സുരേഷ്കുമാർ, പത്തനംതിട്ട ജില്ലാ സെക്രട്ടറി M.K പ്രമോദ്, തിരു: ജില്ലാ സെക്രട്ടറി ജീവൻ C നായർ, തിരു: സൗത്ത് ജില്ലാ സെക്രട്ടറി എസ്.ആർ. അനീഷ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് D. ബിജു, ജില്ലാ വർക്കിംഗ് പ്രസിഡന്റ് C.S ശരത്, പത്തനംതിട്ട ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിനീഷ്, കൊല്ലം വെസ്റ്റ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് സന്തോഷ് കുമാർ, കൊല്ലം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഗിരീഷ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് V.R ആദർശ്, കൊല്ലം വെസ്റ്റ് സെക്രട്ടറി എം.ഗിരീഷ് കുമാർ, തിരു: നോർത്ത് ജില്ലാ പ്രസിഡന്റ് V.S അജിത് കുമാർ, തിരു: ജില്ലാ പ്രസിഡന്റ് P.K സുഹൃദ് കൃഷ്ണാ, തിരു: വെസ്റ്റ് ജില്ലാ ജോ. സെക്രട്ടറി M. മഹേശ്വരൻ, ജില്ലാ ട്രഷറർ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

Related Articles

Latest Articles