ദില്ലി : പാക്കിസ്ഥാനുമായി ഇന്ത്യ നദീ ജലം പങ്കുവയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കുന്നത്. പാക്കിസ്ഥാനുമായി നദീ ജലം പങ്കുവയ്ക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു. ഈ നദീ ജലം ജമ്മു കശ്മീരിലേയും പഞ്ചാബിലേയും നമ്മുടെ ആളുകള്‍ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സത്ലജ്, രവി, ബിയാസ് നളികളിലെ വെള്ളമാണ് കശ്മീരിലേക്കും പഞ്ചാബിലേക്കും തിരിച്ചുവിടുന്നതെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. സിന്ധുനദീജല കരാറിന്റെ അടിസ്ഥാനത്തില്‍ ആറ് നദീകളിലെ ജലം പങ്കുവയ്ക്കാമെന്ന് വ്യവസ്ഥയുണ്ട്. സത്ലജ്, രവി, ബിയാസ് നദികളിലെ ജലം ഇന്ത്യക്കും ചിനാബ്, ഝലം, സിന്ധു നദികളിലെ ജലം പാക്കിസ്ഥാനുമാണ് അനുവദിച്ചിരിക്കുന്നത്.