Friday, April 19, 2024
spot_img

ഗിന്നസ് പക്രുവിന് വീണ്ടും പെണ്‍കുഞ്ഞ്! സന്തോഷം പങ്കുവെച്ച് താരം;ആശംസകളുമായി ആരാധകർ

കൊച്ചി:മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ​ഗിന്നസ് പക്രു.ഇപ്പോള്‍ ഇതാ സോഷ്യൽ മീഡിയയിലൂടെ
തന്റെ കുടുംബത്തിലെ ഒരു സന്തോഷം പങ്കുവച്ചിരിക്കുന്നു.ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷമാണ് ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്. മകള്‍ ദീപ്തക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്.

എറണാകുളത്തെ അമൃത ആശുപത്രിയിലാണ് ഗിന്നസ് പക്രുവിന്‍റെ ഭാര്യ ഗായത്രി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകള്‍ ദീപ്ത അടക്കം ബന്ധുക്കള്‍ ഉണ്ടായിരുന്നു. ചേച്ചിയമ്മ എന്ന ക്യാപ്ഷനോടെയാണ് ഈ സന്തോഷം ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്. അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നന്ദിയും ഗിന്നസ് പക്രു പോസ്റ്റില്‍ പറയുന്നു.

Related Articles

Latest Articles