Thursday, March 28, 2024
spot_img

മഴയ്ക്ക് മുന്നേ പകര്‍ച്ചപനി വ്യാപിക്കുന്നു: എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധിച്ച്‌ ഏട്ട് വയസ്സുള്ള പെണ്‍കുട്ടി മരിച്ചു

പത്തനംതിട്ട: കഴിഞ്ഞ ആഴ്ചയാണ് എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധിച്ച്‌ മല്ലപ്പള്ളിയില്‍ ഏട്ട് വയസ്സ് പ്രായമുള്ള പെണ്‍കുട്ടി മരിച്ചത്.ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഏലിപ്പനി ബാധിച്ച്‌ മൂന്ന് പേരാണ് മരിച്ചത്. 24 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു. ഡെങ്കിപ്പനി 17 പേരിലും മലേറിയ 12 പേരിലും സ്ഥിരീകരിച്ചു.

ശുചീകരണകരണപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പല പഞ്ചായത്തുകളിലും വീഴ്ച സംഭവിച്ചിടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ആയതിനെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭാ പ്രദേശത്ത് മഞ്ഞപിത്തം, പകർച്ചപ്പനി എന്നിവ പടരുന്നതായാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍. മഴക്ക് മുന്‍പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

പകർച്ചപ്പനി ബാധിതരുടെ എണ്ണം ഇനിയും കൂടിയാല്‍ താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ചത് കൂടുതല്‍ പനി ക്ലിനിക്കുകള്‍ തുടങ്ങാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.ഇതേ തുടര്‍ന്നാണ് ജില്ലയില്‍ മുഴുവന്‍ പ്രതിരോധ പ്രവ‍ര്‍ത്തനങ്ങളും ശുചികരണവും ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്‍റെ പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിച്ച്‌ തുടങ്ങി.

Related Articles

Latest Articles