Thursday, April 25, 2024
spot_img

ഹാഥ് സേ ഹാഥ് യാത്രയ്ക്ക് നേരെ മുട്ടയേറ് ! എറിഞ്ഞത് കോൺഗ്രസ് പ്രവർത്തകർ തന്നെ;കാരണം പാർട്ടിയിലെ തർക്കം

പത്തനംതിട്ട: കോൺഗ്രസ് ജാഥയായ ‘ഹാഥ് സേ ഹാഥ്’ യാത്രയ്ക്ക് നേരെ മുട്ടയെറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. ഡിസിസി ജനറൽ സെക്രട്ടറി എം സി ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുട്ട എറിഞ്ഞത്. പാർട്ടിയിലെ തർക്കമാണ് പ്രതിഷേധത്തിന് കാരണമെന്നാണ് വിവരം.

പത്തനംതിട്ട വലഞ്ചുഴിയിലാണ് സംഭവം ഉണ്ടായത്. കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ തുടങ്ങിയവർ പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് ഒരു
വി​ഭാ​ഗം പ്രവർത്തകർ മുട്ടയെറിഞ്ഞത്. എം എം നസീറിന്റെ വാഹനത്തിന് നേരെ കല്ലും എറിഞ്ഞു. മുട്ടയും കല്ലും എറിഞ്ഞവർക്കെതിരെ നടപടിയെടുക്കുമെന്ന് എം എം നസീർ പ്രതികരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഷെരീഫ് മദ്യപിച്ചിരുന്നുവെന്നും എം എം നസീർ പറയുന്നു.

Related Articles

Latest Articles