Thursday, April 25, 2024
spot_img

ഇനി പച്ചമുട്ട ചേര്‍ത്തുള്ള മയൊണൈസ് ഇല്ല ,സമ്പൂർണ ശുചിത്വം ഉറപ്പാക്കണം, തീരുമാനം കടുപ്പിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനമൊട്ടാകെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോന തുടരുകയാണ്. പരിശോധനയില്‍ ഹോട്ടലുകളുടെ പിന്തുണ തേടിയിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഹോട്ടൽ – റെസ്റ്റോറന്റ് ഉടമകളുമായി ചർച്ച നടത്തിയെന്ന് മന്ത്രി അറിയിച്ചു. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.

പച്ച മുട്ട ചേര്‍ത്തുണ്ടാക്കുന്ന മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു. പാസ്റ്റണേസ് മുട്ടയും വെജിറ്റബിൾ മയൊണൈസും ഉപയോഗിക്കാൻ നിർദ്ദേശിച്ചു. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണം. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ ഉണ്ടാകനാമെന്നും അറിയിച്ചു. പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കര്‍ പതിപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു.

Related Articles

Latest Articles