കൊറോണ :ആസ്ത്മ രോഗികള്‍ക്ക് വൈറസ് ബാധ പകരാനുള്ള സാധ്യത കൂടുതലോ ?

0

കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ആസ്ത്മ രോഗികളോട് 12 ആഴ്ചയെങ്കിലും കരുതലോടെ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇതോടെ ആസ്ത്മയും കൊറോണ വൈറസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന ചോദ്യം ഉയരുകയാണ്.

ആസ്ത്മ രോഗികള്‍ക്ക് കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത, മറ്റുള്ളവരിലുള്ള അതേ അളവില്‍ മാത്രമാണുള്ളത്. എന്നാല്‍ വൈറസ് ബാധിച്ചുകഴിഞ്ഞാല്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി അല്‍പം സങ്കീര്‍ണ്ണമാകുന്ന സാഹചര്യം ഇവരിലുണ്ടാകാമെന്നാണ് യുകെയിലെ ‘ആസ്ത്മ.ഓര്‍ഗനൈസേഷന്‍’ അവകാശപ്പെടുന്നത്.

കൊവിഡ് 19 ഭീഷണിയാകുന്ന ഈ അവസരത്തില്‍ ആരോഗ്യത്തോടെയിരിക്കാന്‍ ആസ്ത്മ രോഗികള്‍ ശ്രമിക്കേണ്ടതുണ്ട്. സാമൂഹികാകലം സൂക്ഷിക്കുക മാത്രമല്ല, ആകെയും ജീവിതശൈലി മെച്ചപ്പെടുത്തുക കൂടി ഇവര്‍ ചെയ്യേണ്ടതുണ്ട്.അതുപോലെ തന്നെ ദിവസവും ഇന്‍ഹെയിലര്‍ ഉപയോഗിക്കേണ്ടവരാണെങ്കില്‍ മുടങ്ങാതെ അത് ചെയ്യുക, റിലീവര്‍ ഇന്‍ഹെയിലറുണ്ടെങ്കില്‍ അത് എപ്പോഴും കൂടെ സൂക്ഷിക്കുക, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തുടരാതിരിക്കുക, പുകവലിയുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഈ അവസരത്തില്‍ ഒഴിവാക്കാനോ അല്ലാത്ത പക്ഷം നല്ലതോതില്‍ നിയന്ത്രിക്കാനോ ശ്രദ്ധിക്കുക.അതിനാല്‍ത്തന്നെ ആസ്ത്മ രോഗികള്‍ പരമാവധി രോഗം പകര്‍ന്നുകിട്ടാന്‍ സാധ്യതയുള്ളയിടങ്ങളെല്ലാം ഒഴിവാക്കണമെന്ന് നേരത്തേ ആരോഗ്യരംഗത്തെ വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഡയറ്റ്.പ്രധാനമായും പച്ചക്കറികളാണ് ആസ്ത്മ രോഗികള്‍ കഴിക്കേണ്ടത് പാല്‍- പാലുത്പന്നങ്ങള്‍, ഉയര്‍ന്ന തോതില്‍ ‘സാച്വറേറ്റഡ് ഫാറ്റ്’ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ എന്നിവ ആസ്ത്മയുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന ഭക്ഷണം, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നത് ആസ്ത്മ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ലഘൂകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here