Tuesday, April 23, 2024
spot_img

അണ്ടർ 19 ക്രിക്കറ്റ് സെലക്ടറെ ചെരുപ്പുകൊണ്ട് അടിച്ച് യുവതി; ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു !

ദില്ലി ജില്ലാ ക്രിക്കറ്റ് അണ്ടർ 19 സെലക്ടർ പ്രദീപ് ചൗളയെ ഒരു യുവതി ചെരിപ്പുകൊണ്ട് അടിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. വീഡിയോയിൽ ചൗള ഒരു വടി പിടിച്ച് നിൽക്കുന്നതും ചെരുപ്പുമായി ഒരു സ്ത്രീ അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുന്നതും കാണാം. അതിനിടയിൽ, മറ്റൊരു യുവതി ചൗളയോട് ദേഷ്യപ്പെടുന്നതും കേൾക്കാം.

പ്രശ്നത്തെക്കുറിച്ച് ചെയ്തപ്പോൾ, ഇത് വ്യക്തിപരമായ കാര്യമാണെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ചൗള മറുപടി പറയുന്നുണ്ട്. അതേസമയം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ട ടിക് ടോക്ക് വീഡിയോ ആണ് ഇതെന്നും ഊഹാപോഹങ്ങൾ പ്രചരിച്ചിരിന്നു. എന്നാൽ പ്രചരിക്കുന്ന ക്ലിപ്പ് ദില്ലി ക്രിക്കറ്റ് അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ചൗളയുടെ വിഡിയോയെപ്പറ്റി പറ്റി അന്വേഷിക്കാൻ സമിതി രൂപീകരിച്ചതായി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ അറിയിച്ചു.

Related Articles

Latest Articles