Friday, March 29, 2024
spot_img

നിന്നെ ഇന്ന് ഞാൻ പിടിക്കുമെടാ കുരുത്തം കെട്ടവനെ..!
കൂറ്റൻ കരടിയിൽ നിന്ന് രക്ഷപ്പെടാൻ മരം കയറി ഹൈക്കർ; പിന്നാലെ കരടിയും!! വീഡിയോ വൈറൽ !

യാത്ര ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. യാത്രയ്ക്കായി ലക്ഷങ്ങളും കോടികളും ചിലവാക്കുന്ന ആളുകൾ ജീവിക്കുന്ന അതെ ലോകത്തു തന്നെയാണ് നമ്മളും ജീവിക്കുന്നത്. സാധാരണ യാത്രക്കാരിൽ നിന്ന് വ്യത്യസ്തരായി കാടും മലയുമൊക്കെ താണ്ടി ദീർഘദൂരം കാൽനടയായി സാഹസിക യാത്രചെയ്യുന്നവരാണ് ഹൈക്കർമാർ. കാടു കയറുന്നതിനിടയിൽ ഹൈക്കർമാർ വന്യമൃഗങ്ങളുടെ മുന്നിൽ അകപ്പെടാറുണ്ട്. അത്തരമൊരു അപകടമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൂറ്റൻ കരടിയുടെ മുന്നിലകപ്പെട്ട ഹെക്കറാണ് വീഡിയോയിലുള്ളത്. കരടി പിന്നാലെ വരുന്നതു കണ്ട ഇയാൾ ഉടൻതന്നെ സമീപത്തുകണ്ട് വലിയ മരത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് ഇയാൾ മരത്തിലേക്ക് കയറിയത്. പിന്നാലെയെത്തിയ കരടിയും ഇയാളെ പിടിക്കാനായി മരത്തിലേക്ക് കയറാൻ ശ്രമം തുടങ്ങി.

പിൻകാലുകളിൽ നിവർന്ന് നിന്ന് മരത്തിലേക്ക് കയറാൻ ശ്രമിച്ച കരടി ഹൈക്കറുടെ കാലിൽ കടിച്ചുവലിക്കാനും ശ്രമം നടത്തി. മരത്തിനു മുളിലേക്ക് അള്ളിപ്പിടിച്ച് കയറിയ കരടിയെ മുകളിലെ ശിഖരത്തിൽ നിന്ന് താഴേക്ക് കാലു കൊണ്ട് ചവിട്ടിമാറ്റാൻ ഹൈക്കർ ശ്രമിച്ചതോടെ കരടി പിൻമാറിയത്. സമീപത്തുണ്ടായിരുന്നവരാണ് ഈ അപൂർവ പോരാട്ടത്തിന്റെ ദൃശ്യം പകർത്തിയത്.

Related Articles

Latest Articles