Wednesday, April 24, 2024
spot_img

മദ്യത്തിന് ഗോ സെസ് ഏർപ്പെടുത്തി ഹിമാചൽ സർക്കാർ;കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ ഗോ സെസായി പിരിച്ചെടുത്ത 2176 കോടി രൂപയിൽ, നാളിതുവരെ ചെലവാക്കിയത് 5.20 കോടി മാത്രം !!

ഷിംല: മദ്യ വില്‍പ്പനയ്ക്ക് ഗോ സെസ് ഏര്‍പ്പെടുത്തി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ഒരു കുപ്പി മദ്യത്തിൽ നിന്ന് ഗോ സെസായി പത്തു രൂപയാകും പിരിച്ചെടുക്കുക. സംസ്ഥാനത്തിന്റെ ബജറ്റ് അവതരണത്തിലാണ് ഹിമാചല്‍ സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതുവഴി പ്രതിവർഷം നൂറ് കോടി രൂപ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു വെളിപ്പെടുത്തി. ഈ തുക പശുക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ചെലവഴിക്കും. നേരത്തേ പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി 0.5 ശതമാനം സെസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാരും ഗോ സെസ് പിരിക്കുന്നുണ്ട്. 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 2176 കോടി രൂപ ഗോ സെസിലൂടെ പിരിച്ചെടുത്ത രാജസ്ഥാൻ സർക്കാർ ഇതില്‍ 5.20 കോടി രൂപയാണ് നാളിതുവരെ ചിലവഴിച്ചത്.

Related Articles

Latest Articles