Thursday, March 28, 2024
spot_img

പാറശ്ശാല സനാതന ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സൗവർണ്ണ നവരാത്രത്തിനു തുടക്കമായി; യജ്ഞവേദിയിൽ ഭദ്രദീപം തെളിഞ്ഞു; നവോത്ഥാനത്തിന്റെ ശംഖനാദമായി ഹിന്ദു മഹാ സമ്മേളനത്തിന് ഇന്ന് തുടക്കം; വേദിയിൽ ഇന്ന് കുമ്മനം രാജശേഖരനും വത്സൻ തിലങ്കരിയും; തത്സമയ കാഴ്ചയുമായി തത്വമയി നെറ്റ്‌വർക്ക്

പാറശ്ശാല: സനാതന ധർമ്മ പരിഷത് പാറശ്ശാലയുടെ ആഭിമുഖ്യത്തിൽ നവരാത്രി പൂജയും ഹിന്ദു മഹാസമ്മേളനവും അടങ്ങുന്ന സൗവർണ്ണ നവരാത്രത്തിനു തുടക്കമായി. യജ്ഞഭൂമിയായ പവതിയാൻവിള പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച വൈകുന്നേരം ദീപ പ്രോജ്വലനം നടന്നു. പൂജനീയ സ്വാമി ബ്രഹ്മാനന്ദ സരസ്വതിയാണ് ഭദ്രദീപം കൊളുത്തി സൗവർണ്ണ നവരാത്രത്തിനു ശുഭാരംഭം കുറിച്ചത്. തുടർന്ന് തദ്ദേശീയമായ ക്ഷേത്രങ്ങളിൽ നിന്ന് സമർപ്പിക്കപ്പെട്ട ദേവീവിഗ്രഹം യജ്ഞശാലയിലേക്ക് ആചാരപൂർവ്വം സ്വീകരിച്ചു.

ഹിന്ദു മഹാസമ്മേളനങ്ങൾക്ക് യജ്ഞവേദിയിൽ ഇന്ന് തുടക്കമാകും. വൈകുന്നേരം 07:00 മണിക്ക് ചേരുന്ന ഇന്നത്തെ സമ്മേളനത്തിൽ നവരാത്രി സ്വാഗത സമിതി ചെയർമാൻ ചെങ്കൽ രാജശേഖരൻ അദ്ധ്യക്ഷനായിരിക്കും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സ്വാഗത സംഘം ജനറൽ സെക്രട്ടറി സുരേഷ് തമ്പി സ്വാഗതം ആശംസിക്കുന്നു യോഗത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് വത്സൻ തില്ലങ്കരി മുഖ്യപ്രഭാഷണം നടത്തും.

ഒക്ടോബർ അഞ്ചിന് അവസാനിക്കുന്ന സൗവർണ്ണ നവരാത്രത്തിലെ ഹിന്ദു മഹാസമ്മേളനത്തിൽ ശശികല ടീച്ചർ, കെപി ഹരിദാസ്, പി എം അബ്ദുൾസലാം മുസലിയാർ, കാ ഭാ സുരേന്ദ്രൻ, ഒ എസ് സതീഷ്, സന്ദീപ് വാചസ്പതി, അലക്‌സാണ്ടർ ജേക്കബ് ഐ പി എസ്, ഡോ. ഉണ്ണികൃഷ്ണൻ നമ്പുതിരി തുടങ്ങിയ പ്രമുഖർ മുഖ്യപ്രഭാഷണം നടത്തുന്നു. പാറശ്ശാല ഹിന്ദുമഹാ സമ്മേളനത്തിന്റെ തത്സമയ കാഴ്ചകൾ എല്ലാ ദിവസവവും വൈകുന്നേരം 06:00 മണിമുതൽ തത്വമയി നെറ്റവർക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിക്കുന്നു.

തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം http://bit.ly/3Gnvbys

Related Articles

Latest Articles