Saturday, April 20, 2024
spot_img

വീട്ടമ്മ വണ്ടർ വുമണായി !! അതിസാഹസികമായി പിടികൂടിയത് അന്തർസംസ്ഥാന മോഷ്ടാക്കളെ!

കോഴിക്കോട് : മോഷണശ്രമത്തിനിടയിൽ വീട്ടമ്മ സാഹസികമായി പിടികൂടിയവർ അന്തർസംസ്ഥാന മോഷ്ടാക്കളെന്ന് പോലീസ് അറിയിച്ചു. താൻ കഷ്ടപ്പെട്ട് വീട്ടുജോലി ചെയ്തു ഒത്തിരി ആഗ്രഹിച്ചു വാങ്ങിയ മാല മോഷ്ടിക്കാൻ ശ്രമിച്ച നാടോടി സ്ത്രീകളെ ഇന്നലെയാണ് ഒറ്റയ്ക്ക് സാഹസികമായി വീട്ടമ്മ പിടികൂടിയത്. നരിക്കുനി സ്വദേശി സുധയാണ് മോഷ്ടാക്കളെ കീഴടക്കിയത്.

കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞ് തിരികെ സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ തൻ്റെ മാല പിന്നാലെ കൂടിയ ഒരു സംഘം മോഷ്ടിച്ചതായി മനസ്സിലാക്കിയതിനെത്തുടർന്ന് വീട്ടമ്മ അവരെ പിന്തുടർന്ന് പിടികൂടി നാട്ടുകാരെ ഏല്പിക്കുകയുമായിരുന്നു. സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇവർ അന്തർസംസ്ഥാന മോഷ്ടാക്കളാണെന്ന് മനസ്സിലായത്. ഇവർ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പൊലീസ് നിരവധി മോഷണ മുതലുകൾ പിടിച്ചെടുത്തു.

Related Articles

Latest Articles