Friday, April 19, 2024
spot_img

എന്തിനോ വേണ്ടി തിളയ്ക്കുന്ന പ്ലേ ലിസ്റ്റുകൾ !!
നൂറ്കണക്കിന് ഹിറ്റ് ഇന്ത്യന്‍ ഗാനങ്ങൾ സ്പോട്ടിഫൈയിൽ നിന്ന് അപ്രത്യക്ഷമായി

ഗാനങ്ങളുടെയും പോഡ്കാസ്റ്റുകളുടെയും സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയിൽ നിന്ന് നൂറ്കണക്കിന് ഹിറ്റ് ഇന്ത്യന്‍ ഗാനങ്ങൾ അപ്രത്യക്ഷമായി. തങ്ങളുടെ ഫേവറൈറ് ഗാനങ്ങൾ പ്ലേലിസ്റ്റിൽ ഉൾപ്പെടുത്തി വച്ചിരുന്ന ഉപഭോക്താക്കൾ ഇന്ന് കണ്ടത് കാലിയായ തങ്ങളുടെ പ്ലേ ലിസ്റ്റുകളാണ്.

ബാജിറാവു മസ്താനിയിലെ മല്‍ഹാരി, ബാര്‍ ബാര്‍ ദേഖോയിലെ കാലാ ചഷ്മ, കളങ്ക്, രാം-ലീല, ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, മിഷന്‍ മംഗള്‍, ത്രീ ഇഡിയറ്റ്‌സ്, ജഴ്‌സി തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ എന്നിവയെല്ലാം അപ്രത്യക്ഷമായി .

സ്‌പോട്ടിഫൈ ഉപയോക്താക്കളെ ഉദ്ധരിച്ചുകൊണ്ട് ഒരു പ്രമുഖ രാജ്യാന്തര മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതെ സമയം അപ്രത്യക്ഷമായിരിക്കുന്ന പാട്ടുകളുടെ ഉടമകളുമായുള്ള പഴയ കരാര്‍ അവസാനിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും പുതിയ കരാറില്‍ ഏര്‍പ്പെടാനായിട്ടില്ലെന്നും സ്പോട്ടിഫൈ അധികൃതർ അറിയിച്ചു.

Related Articles

Latest Articles