Thursday, April 25, 2024
spot_img

ത്രിവര്‍ണ്ണ നിറത്തിൽ തിളങ്ങി ഇടുക്കി ചെറുതോണി ഡാം; വര്‍ണ്ണകാഴ്ച സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച്

ചെറുതോണി: ത്രിവര്‍ണ്ണ നിറത്തിൽ തിളങ്ങി ഇടുക്കി ചെറുതോണി ഡാം. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇടുക്കി ചെറുതോണി അണക്കെട്ടിൽ വർണ്ണക്കാഴ്ചയൊരുക്കിയത്.

ഹൈഡൽ ടൂറിസം വകുപ്പ് ആണ് മനോഹരമായ ഈ ത്രിവർണ ദൃശ്യത്തിന് പിന്നിൽ. തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്ക് പച്ച, വെള്ള, ചുവപ്പ് എന്നീ ലൈറ്റുകൾ പതിപ്പിച്ചാണിത് സൃഷ്ടിച്ചത്.

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് സാധ്യമാക്കിയത്. ഇതിനോടകം തന്നെ ഡാമിൽ ഒരുക്കിയ ഈ ദൃശ്യ വിരുന്നിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

Related Articles

Latest Articles