Thursday, March 28, 2024
spot_img

മഹാക്ഷേത്രങ്ങളിലെ കെടാ വിളക്കില്‍ എണ്ണയൊഴിച്ചു പ്രാര്‍ഥിച്ചാല്‍ ഐശ്വര്യങ്ങൾ ഇങ്ങനെ…

പല മഹാക്ഷേത്രങ്ങളിലും കെടാവിളക്കുകളുണ്ട്. അത് ക്ഷേത്ര ചൈതന്യത്തെ വര്‍ധിപ്പിക്കുന്നതരത്തില്‍ വിളങ്ങിനില്‍ക്കുന്നു. എന്നാൽ ഇങ്ങനെ പ്രാർത്ഥിക്കുന്നതിന്റെ പിന്നിൽ പല ഗുണങ്ങളുണ്ട്. കെടാവിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ഥിക്കുന്നത് ഐശ്വര്യം നല്‍കുമെന്നാണ് വിശ്വാസം.

ക്ഷേത്ര ചൈതന്യത്തിന്റെ ഭാഗമായി നിലകൊള്ളുന്ന കെടാവിളക്കില്‍ എണ്ണ ഒഴിക്കുകയെന്നത് ഒരു മഹത്തരമായ ഒരുപുണ്യകര്‍മ്മം കൂടിയായാണെന്ന് കണക്കാക്കപ്പെടുന്നു. പ്രസിദ്ധമായ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ കെടാവിളക്കില്‍ എണ്ണ ഒഴിക്കുകയെന്നത് അവിടുത്തെ ഏറ്റവും പ്രധാനവഴിപാടുകൂടിയാണ്.

കെടാവിളക്കില്‍ എണ്ണ ഒഴിക്കുന്നത് പുണ്യകര്‍മ്മമായിട്ടാണ് കണക്കാക്കുന്നത്. വിശേഷ ദിവസങ്ങളിൽ വീടുകളിൽ കെടാവിളക്ക് കത്തിക്കുന്നതും നല്ലതാണത്രേ. എന്നാൽ മറ്റുവിളക്കുകളില്‍ ഒരാള്‍ കത്തിച്ചു കഴിഞ്ഞാൽ ആ വിളക്ക് വൃത്തിയാക്കി പുതിയ എണ്ണ ഒഴിക്കാതെ മറ്റൊരാൾ കത്തിക്കരുതെന്നാണ് പറയുന്നത്.

Related Articles

Latest Articles