Thursday, March 28, 2024
spot_img

കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ,
ഭർത്താവിനെ കാണാനില്ല;കേസെടുത്ത് പോലീസ്

ഇടുക്കി:യുവതിയുടെ മൃതദേഹം വീട്ടിനകത്ത് കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.ഇടുക്കി കാഞ്ചിയാറിലാണ് സംഭവം.കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മ (അനുമോൾ ) ആണ് മരിച്ചത്.

വത്സമ്മയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. വത്സമ്മയുടെ ഭർത്താവ് ബിജേഷിനെ കാണാനില്ലെന്നും പോലീസ് അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.

Related Articles

Latest Articles