In Nilambur, the POCSO case accused beat the police and ran away!

മലപ്പുറം: നിലമ്പൂരിൽ പോക്സോ കേസ് പ്രതി പോലീസിനെ ആക്രമിച്ച് സ്ഥലംവിട്ടു.വനവാസി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കരുളായി സ്വദേശി ജൈസൽ എന്ന പട്ടാമ്പി ജയിസലാണ് പോലീസിനെ മർദ്ദിച്ച് രക്ഷപ്പെട്ടത്.പ്രതിക്കായ് പോലീസ് അന്വേഷണം ഊർജിതമാക്കി.

പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വൈദ്യ പരിശോധനക്കിടെയാണ് രക്ഷപ്പെട്ടത്.അപ്രതീക്ഷിത ആക്രമത്തിൽ പരിക്കേറ്റ പോലീസുകാർ പിൻതുടർന്നെങ്കിലും പ്രതി വനത്തിലേക്ക് ഓടി മറഞ്ഞു. പോലീസുകാരുടെ പരാതിയിൽ നിലമ്പൂർ പോലീസ് കേസ് എടുത്തു.