Sunday, July 14, 2024
spot_img

ജനമനസുകളിലെ കുഞ്ഞൂഞ്ഞിന് ആദരവുമായി ഇൻകാസ് ഷാർജ തൃശൂർ ജില്ലയും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച്ച് സെന്റർ ഷാർജയും; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഷാർജയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികവുമായി അനുബന്ധിച്ച് ജനമനസുകളിൽ ഒരിക്കലും മരണമില്ലാത്ത അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇൻകാസ് ഷാർജ തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാർജ ബ്ലഡ് ബാങ്ക് ട്രാൻസ്ഫ്യൂഷൻ സെൻററുമായ് സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണി മുതൽ 10 മണി വരെ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ സ്ത്രീകളടക്കം നിരവധി പേരാണ് രക്തം ദാനം ചെയ്യാൻ എത്തിയത്.

ഇൻകാസ് തൃശൂർ ജില്ലാ പ്രസിഡണ്ട് കെ. എം അബ്ദുൾ മനാഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ. നിസ്സാർ തളങ്ങര ഉദ്ഘാടനം ചെയ്തു. ഇൻകാസ് യു എ ഇ കേന്ദ്രകമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് ടി. എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ, ട്രഷറർ ബിജു അബ്രഹാം, തുടങ്ങിയവർ രക്തദാനത്തിൻ്റെ പ്രാധാന്യം വിലയിരുത്തി സംസാരിച്ചു. അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ആക്ടിങ്ങ് ട്രഷറർ റജി പാപ്പച്ചൻ, വൈസ് പ്രസിഡണ്ട് അശോക് കുമാർ, പുന്നക്കൻ മുഹമ്മദാലി, ബാബു വർഗ്ഗീസ്, ഇ. വൈ. സുധീർ, അഡ്വ. സന്തോഷ് നായർ, അബ്ദുൾ ഹമീദ്, അഡ്വ. അൻസാർ താജ്, ദേവരാജൻ, ഷിബു ജോൺ, നവാസ് തേക്കട, ഷാജിലാൽ, റോയി മാത്യു എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഷാൻ്റി തോമസ് സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡണ്ട് ഹാരീസ് കൊടുങ്ങല്ലൂർ നന്ദി രേഖപ്പെടുത്തി.

Related Articles

Latest Articles