Friday, April 19, 2024
spot_img

തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്ര സമിതി; പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ കൊളീജിയം രൂപീകരിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി

ദില്ലി : തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ കൊളീജിയം രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു

ഇനി മുതൽ ഈ സമിതിയുടെ ശുപാർശ പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസുമാരായ അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി ടി രവികുമാർ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

നിലവിലെ രീതി അനുസരിച്ച് കേന്ദ്രസർക്കാർ നിർദേശിക്കുന്നവരുടെ പേരുകൾ അംഗീകരിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുകയാണ് ചെയ്യുന്നത്. ഈ രീതി മാറ്റിയാണ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉൾപ്പെട്ട കൊളീജിയം രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.

Related Articles

Latest Articles