India-covid-cases-increases
India-covid-cases-increases

ദില്ലി: രാജ്യത്ത് കോവിഡിൽ നേരിയ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,793 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെത്തേക്കാൾ 30.9 ശതമാനം കുറവ് പ്രതിദിന രോഗികളാണ് ഇന്നുള്ളത്. മരണം 27 ആയി. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,047 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 27.19 ശതമാനം കേസുകളും കേരളത്തിൽ നിന്നുള്ളവയാണ്. ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. രോഗവ്യാപനം കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങൾ മഹാരാഷ്‌ട്ര, തമിഴ്‌നാട്, ദില്ലി, കർണാടക എന്നിവയാണ്.

അതേസമയം ഇന്നലെ 9,486 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ എണ്ണം 4.27 കോടിയായി ഉയർന്നു. 98.57 ശതമാനമാണ് രോഗമുക്തി നിരക്ക്.